
എങോട്ടിറങിയാലും കൂടെയുണ്ടാവണം
താക്കോലല്ല,കൈഫോണല്ല
പണസഞ്ചിയുമല്ല.
ഒരാംബുലാസ്
ഒരു കുപ്പി ഗ്ലൂക്കോസ്
പിന്നെയൊരു ഓക്സിജൻ സിലിണ്ടറും...
വഴിയാത്രയിലൊന്നിലും
ഒരു വാക്കുപോലും ഉരിയാടിക്കൂടാ.
നെഞ്ചു പിളർന്ന്
തൊണ്ട തുരന്ന്
പുറത്തുചാടാൻ
വെടിയുണ്ടയിപ്പോഴും
ക്യൂവിൽ തിരക്കുകൂട്ടുന്നു
നിലനിൽപ്പിന്റെ നിലവിളികൾക്കും
നിർവചനപരിധിക്കുമപ്പുറം
മരണം ഇന്നും വ്യാഖ്യാനിക്കപ്പെടുന്നു
മരണം
ഒരു മഴ പോലെ പെയ്തിരമ്പിയൊഴുകുമ്പോൾ
തലയ്ക്ക് മുകളിൽ
നിവർത്തിപ്പിടിക്കാൻ
നമുക്കുള്ളത്
ചോര ചോർന്നൊലിക്കുന്ന
ജീവിതം മാത്രം!
വ്യഭിചാരത്തിനുശേഷം
വഴിയിലുപേക്ഷിക്കപ്പെട്ടവളുടെ കണ്ണുകള്‍
ഉപ്പുലായനിയില്‍ മുങ്ങിക്കിടക്കുന്നു
കനമുള്ള ചവിട്ടേറ്റ്
അമ്മയുടെ നാഭിയില്‍ നിന്നും
പുറത്തേക്ക് തെറിക്കുന്നു,
ഗര്‍ഭപാത്രത്തിന്റെ ഒരു കഷണം.
പണിതുവെക്കുന്ന ഓരോ ശവപ്പെട്ടിയും
ടിപ്പറിടിച്ചു മരിച്ച കുഞ്ഞുങ്ങള്‍ക്കുവേണ്ടി
വില്ക്കപ്പെടുന്നു.
നിലവിളികളുടെ നാലാം യാമത്തില്‍
എന്റെ ശുക്ലം പോലും
രക്തഭരിതമാകുന്നു.
റോഡപകടത്തില്‍പ്പെട്ടവരെ
സീബ്രാലൈനില്‍
പൊതുദര്‍ശനത്തിനു വെക്കണം
ഓരോ തീവണ്ടിയിലും
മരിച്ചവര്‍ക്കുവേണ്ടി
ഒരു ബോഗി കൂടി പണിയണം.
അവരെ,പാളത്തില്‍നിന്നും
പെറുക്കിയെടുത്ത് കിടത്തണം.
വിമാനത്താവളത്തിലും
വീഗാലാന്റിലും
അവനവന്റെ വിധിയറിയാനുള്ള
കൌണ്ടര്‍ തുറക്കണം.
ഒടുവില്‍,
ആരോടും,
ഒന്നിനോടും
തീർച്ച പറയാതെ
തിരക്കിട്ടു നടക്കണം.
എല്ലാ നിലവിളികളും
ഒടുങ്ങുന്നിടത്ത് നങ്കൂരമിടണം.
No comments:
Post a Comment