
പറയുന്ന വാക്കുകള്‍
നേരിലെത്താതെ ദ്രവിക്കുവാന്‍ മാത്രം
അതില്‍ പ്രണയത്തിന്റെ
ചിതല്‍പ്പുറ്റ്.
പണിതുവെക്കുന്ന ഓരോ മാളികയും
ഒറ്റമിന്നലില്‍ തകരുവാന്‍ മാത്രം
അതിന്റെ പേര്
നേരിലെത്താതെ ദ്രവിക്കുവാന്‍ മാത്രം
അതില്‍ പ്രണയത്തിന്റെ
ചിതല്‍പ്പുറ്റ്.
പണിതുവെക്കുന്ന ഓരോ മാളികയും
ഒറ്റമിന്നലില്‍ തകരുവാന്‍ മാത്രം
അതിന്റെ പേര്
വീട്.
പുറപ്പെടാനിരിക്കുന്ന വണ്ടി
കൊക്കയിലേക്കായാലും
ശുഭയാത്ര ആശംസിക്കുവാന്‍ മാത്രം
അവന്റെ പേര്
പുറപ്പെടാനിരിക്കുന്ന വണ്ടി
കൊക്കയിലേക്കായാലും
ശുഭയാത്ര ആശംസിക്കുവാന്‍ മാത്രം
അവന്റെ പേര്
മനുഷ്യന്‍.
ആസക്തികളുടെ സമുദ്രത്തില്‍നിന്നും
കരയിലേക്കു പിടിച്ചിട്ട്
പ്രാണവേദന കൊള്ളാന്‍ മാത്രം
ജീവിതം-എന്ന് മുന്നറിയിപ്പ്.
എഴുതുന്ന ഓരോ വാക്കും
മുടന്തിപ്പോകുവാന്‍ മാത്രം
അതില്‍ കവിതയുടെ വിഷദ്രാവകം.
ആസക്തികളുടെ സമുദ്രത്തില്‍നിന്നും
കരയിലേക്കു പിടിച്ചിട്ട്
പ്രാണവേദന കൊള്ളാന്‍ മാത്രം
ജീവിതം-എന്ന് മുന്നറിയിപ്പ്.
എഴുതുന്ന ഓരോ വാക്കും
മുടന്തിപ്പോകുവാന്‍ മാത്രം
അതില്‍ കവിതയുടെ വിഷദ്രാവകം.
No comments:
Post a Comment