
ഒത്തിരി നേരം കൂടെയിരിക്കരുത്
ഉറക്കെ ചിരിച്ച് ആളെകൂട്ടരുത്
കൈ പിടിച്ച് കറങ്ങിനടക്കരുത്
പൂന്തോട്ടത്തിലേക്കു ഇറങ്ങിപ്പോകരുത്
മരത്തണലിലേക്ക് ഓടിക്കയറരുത്
വേണമെങ്കില്‍,
ഒരേ മേശക്കു ചുറ്റും
രണ്ടപരിചിതരെപ്പോലെ
ചായ കുടിക്കാനിരിക്കാം
വളരെ ആകസ്മികമായി
ലൈബ്രറിയില്‍ വെച്ച് കണ്ടുമുട്ടാം
വരില്ല എന്നുറപ്പുള്ളപ്പോള്‍
പരസ്പരം കാത്തിരിക്കാം
ആരും കാണില്ലെന്നുണ്ടെങ്കില്‍
കുറച്ചുകൂടി ചേര്‍ന്നിരിക്കാം
എളുപ്പത്തില്‍ അഴിഞ്ഞുപോകുംവിധം
വിരലുകള്‍ കൂട്ടിപ്പിടിക്കാം
ഇതിനിടയില്‍,
എനിക്കു നിന്നോട് പ്രണയം തോന്നുന്നുവെന്നോ
ഈ ഉടുപ്പ് നിനക്ക് നന്നായി ഇണങ്ങുന്നുവെന്നോ
നിയോണ്‍ വെളിച്ചത്തില്‍
നിന്റെ നിറം ഇരട്ടിക്കുന്നുവെന്നോ
മിണ്ടിപ്പോകരുത്.
ഇടിവെട്ടിപ്പെയ്താലും
ഒരു കുടക്കീഴില്‍ ഒന്നിച്ചുപോകണമെന്ന് ആഗ്രഹിക്കുകയോ
നമുക്ക് ഒരു വീടും
ഒരു കുഞ്ഞും മതിയാകുമോ എന്ന്
അഭിപ്രായം ചോദിക്കുകയോ
അരുത്.
ഇരുട്ട് വന്ന് മൂടിയാലും
ഒരു ചുംബനം പോലും ചോദിക്കാതെ
വെറുതെ വിട്ടേക്കണം
പൂത്തും പഴുത്തും
ചിരിച്ചും ചലിച്ചും
എപ്പോഴും കൂടെ നിന്നേക്കണം
ഉറവകളൊന്നൊന്നായി
വറ്റിത്തീരുമ്പോഴും
“സുഹ്രുത്താണ്,അതെ;
സുഹ്രുത്ത് മാത്രമാണ് “ എന്ന്
ഏത്തമിടുകയും വേണം.
ഉറക്കെ ചിരിച്ച് ആളെകൂട്ടരുത്
കൈ പിടിച്ച് കറങ്ങിനടക്കരുത്
പൂന്തോട്ടത്തിലേക്കു ഇറങ്ങിപ്പോകരുത്
മരത്തണലിലേക്ക് ഓടിക്കയറരുത്
വേണമെങ്കില്‍,
ഒരേ മേശക്കു ചുറ്റും
രണ്ടപരിചിതരെപ്പോലെ
ചായ കുടിക്കാനിരിക്കാം
വളരെ ആകസ്മികമായി
ലൈബ്രറിയില്‍ വെച്ച് കണ്ടുമുട്ടാം
വരില്ല എന്നുറപ്പുള്ളപ്പോള്‍
പരസ്പരം കാത്തിരിക്കാം
ആരും കാണില്ലെന്നുണ്ടെങ്കില്‍
കുറച്ചുകൂടി ചേര്‍ന്നിരിക്കാം
എളുപ്പത്തില്‍ അഴിഞ്ഞുപോകുംവിധം
വിരലുകള്‍ കൂട്ടിപ്പിടിക്കാം
ഇതിനിടയില്‍,
എനിക്കു നിന്നോട് പ്രണയം തോന്നുന്നുവെന്നോ
ഈ ഉടുപ്പ് നിനക്ക് നന്നായി ഇണങ്ങുന്നുവെന്നോ
നിയോണ്‍ വെളിച്ചത്തില്‍
നിന്റെ നിറം ഇരട്ടിക്കുന്നുവെന്നോ
മിണ്ടിപ്പോകരുത്.
ഇടിവെട്ടിപ്പെയ്താലും
ഒരു കുടക്കീഴില്‍ ഒന്നിച്ചുപോകണമെന്ന് ആഗ്രഹിക്കുകയോ
നമുക്ക് ഒരു വീടും
ഒരു കുഞ്ഞും മതിയാകുമോ എന്ന്
അഭിപ്രായം ചോദിക്കുകയോ
അരുത്.
ഇരുട്ട് വന്ന് മൂടിയാലും
ഒരു ചുംബനം പോലും ചോദിക്കാതെ
വെറുതെ വിട്ടേക്കണം
പൂത്തും പഴുത്തും
ചിരിച്ചും ചലിച്ചും
എപ്പോഴും കൂടെ നിന്നേക്കണം
ഉറവകളൊന്നൊന്നായി
വറ്റിത്തീരുമ്പോഴും
“സുഹ്രുത്താണ്,അതെ;
സുഹ്രുത്ത് മാത്രമാണ് “ എന്ന്
ഏത്തമിടുകയും വേണം.
2 comments:
oru aaninum penninum ennum friends aayi kazhiyanokkumo???????????
good one sir.....sometime njaanum e rosham allenkil aparihaaryamaaya kadamkatha anubavikaarund...utharam mutti pogaarund
Post a Comment