
എങോട്ടിറങിയാലും കൂടെയുണ്ടാവണം
താക്കോലല്ല,കൈഫോണല്ല
പണസഞ്ചിയുമല്ല.
ഒരാംബുലാസ്
ഒരു കുപ്പി ഗ്ലൂക്കോസ്
പിന്നെയൊരു ഓക്സിജൻ സിലിണ്ടറും...
വഴിയാത്രയിലൊന്നിലും
ഒരു വാക്കുപോലും ഉരിയാടിക്കൂടാ.
നെഞ്ചു പിളർന്ന്
തൊണ്ട തുരന്ന്
പുറത്തുചാടാൻ
വെടിയുണ്ടയിപ്പോഴും
ക്യൂവിൽ തിരക്കുകൂട്ടുന്നു
നിലനിൽപ്പിന്റെ നിലവിളികൾക്കും
നിർവചനപരിധിക്കുമപ്പുറം
മരണം ഇന്നും വ്യാഖ്യാനിക്കപ്പെടുന്നു
മരണം
ഒരു മഴ പോലെ പെയ്തിരമ്പിയൊഴുകുമ്പോൾ
തലയ്ക്ക് മുകളിൽ
നിവർത്തിപ്പിടിക്കാൻ
നമുക്കുള്ളത്
ചോര ചോർന്നൊലിക്കുന്ന
ജീവിതം മാത്രം!
വ്യഭിചാരത്തിനുശേഷംവഴിയിലുപേക്ഷിക്കപ്പെട്ടവളുടെ കണ്ണുകള്ഉപ്പുലായനിയില് മുങ്ങിക്കിടക്കുന്നുകനമുള്ള ചവിട്ടേറ്റ്അമ്മയുടെ നാഭിയില്‍ നിന്നുംപുറത്തേക്ക് തെറിക്കുന്നു,ഗര്‍ഭപാത്രത്തിന്റെ ഒരു കഷണം.പണിതുവെക്കുന്ന ഓരോ ശവപ്പെട്ടിയുംടിപ്പറിടിച്ചു മരിച്ച കുഞ്ഞുങ്ങള്ക്കുവേണ്ടിവില്ക്കപ്പെടുന്നു.നിലവിളികളുടെ നാലാം യാമത്തില്എന്റെ ശുക്ലം പോലുംരക്തഭരിതമാകുന്നു.റോഡപകടത്തില്പ്പെട്ടവരെസീബ്രാലൈനില്പൊതുദര്ശനത്തിനു വെക്കണംഓരോ തീവണ്ടിയിലുംമരിച്ചവര്ക്കുവേണ്ടിഒരു ബോഗി കൂടി പണിയണം.അവരെ,പാളത്തില്നിന്നുംപെറുക്കിയെടുത്ത് കിടത്തണം.വിമാനത്താവളത്തിലുംവീഗാലാന്റിലുംഅവനവന്റെ വിധിയറിയാനുള്ള കൌണ്ടര്‍ തുറക്കണം. ഒടുവില്‍, ആരോടും,ഒന്നിനോടുംതീർച്ച പറയാതെതിരക്കിട്ടു നടക്കണം.എല്ലാ നിലവിളികളുംഒടുങ്ങുന്നിടത്ത് നങ്കൂരമിടണം.